ഭുവനേശ്വര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് ചരന് സേഥി (79) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. 2000-2004 വാജ്പേയി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.
എട്ടുതവണ ലോക്സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നുമാണ് ലോക്സഭയിലെത്തുന്നത്. പിന്നീട് ജനതാ ദള്‍ പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ബിജെഡി ടിക്കറ്റിലാണ് ലോക്സഭയിലെത്തിയത്. 2019ല്‍ ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നു..
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News