ഏറ്റുമാനൂരില്‍ കാപ്പ ചുമത്തി രണ്ടുയുവാക്കളെ നാടുകടത്തി

ഏറ്റുമാനൂര്‍: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന രണ്ടുപേരെ കാപ്പ ചുമത്തി നാടു കടത്തി.കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതിരമ്പുഴ കോട്ടമുറി സ്വദേശി ബിബിന്‍ ബാബു(22)കാണക്കാരി തൂമ്പുക്കര സുരേഷ് സുരേന്ദ്രന്‍(21) എന്നിവരെയാണ് നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഐ.ജിയുടെ ഉത്തരവ് അടിസ്ഥാനത്തിലാണ് നാടുകടത്തല്‍.ഒരു വര്‍ഷത്തേക്ക് പോലീസ് അനുമതിയില്ലാതെ ഇരുവര്‍ക്കും കോട്ടയം ജില്ലയില്‍ പ്രവേശിയ്ക്കുന്നതിന് വിലക്കുണ്ട്.ഈ സമയത്ത് ഉത്തരവ് ലംഘിച്ച് ഇവര്‍ ജില്ലയില്‍ പ്രവേശിച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിയ്ക്കാം(04812535517)ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.ജെ.തോമസ് അറിയിച്ചു.