കുവൈത്ത്; ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതിയായി, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തി വെട്ടിക്കാന്‍ അനുമതി, ഇതുസംബന്ധിച്ച തൊഴില്‍നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്കി കഴിഞ്ഞു.
കാര്യമായി ബാധിച്ച കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം കുറഞ്ഞ് സംരംഭങ്ങള്‍ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ശമ്പളം കുറക്കാന്‍ അനുമതി നല്‍കിയത്, നിലവിലെ തൊഴില്‍ നിയമ പ്രകാരം എന്ത് സാഹചര്യത്തിലും കരാറില്‍ പറഞ്ഞ ശമ്പളത്തില്‍നിന്ന് കുറവുവരുത്താന്‍ അനുമതിയുണ്ടായിരുന്നില്ല, അതിനിടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ആനുകൂല്യം കവരുന്ന തൊഴില്‍നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു
കുവൈറ്റിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ 97 ശതമാനവും വിദേശികളാണ്, തൊഴിലും സംരംഭവും നിലനിര്‍ത്തുന്നതിന് ഉഭയ സമ്മതപ്രകാരം ശമ്പളം വെട്ടിക്കുറക്കാം എന്നാണ് പറയുന്നതെങ്കിലും തൊഴിലുടമകള്‍ നിര്‍ബന്ധിച്ചും സമ്മര്‍ദ്ദം ചെലുത്തിയും ശമ്പളം കുറക്കാന്‍ ഇടയാക്കുമെന്ന് എം.പിമാര്‍ ശക്തമായി ആരോപിച്ചു.