ന്യൂഡല്‍ഹി: കശ്മീർ അതിർത്തിയിലെ ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ ഗ്രാമങ്ങളിൽ 24 മണിക്കൂര്‍ വൈദ്യുതി എത്തുന്നത്. കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍ പ്രദേശങ്ങളിലാണ് അതിര്‍ത്തി വികസനത്തിന്റെ ഭാഗമായി വൈദ്യുതി വിതരണം ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തിലാണ് കെരാനില്‍ വൈദ്യുതി എത്തിയത്. രണ്ടാംഘട്ടമായി മാച്ചിലിലെ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. കൂടുതല്‍ ദുഷ്‌കരമായ മേഖലകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഊര്‍ജവകുപ്പ്- കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കനാല്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News