കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും, ജൂൺ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിക്കും, ജൂൺ 19 ന് മസ്കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ (23/6/20) രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിയുടെയും, ഇദ്ദേഹത്തിൻ്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെയുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നു.ആരോഗ്യകേന്ദ്രത്തിൽ കുത്തിവെയ്പിന് വന്നിട്ടുള്ള 72 കുട്ടികളെയും, ഈ കുട്ടികളുടെ 72 രക്ഷിതാക്കളേയും, ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കൂടാതെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതേവരെ 49 പേരെ ചേർത്തിട്ടുണ്ട്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുകയും , നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയുമാണ്.ഈ പശ്ചാത്തലത്തിൽ ശ്രീ മൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വാർഡ് 15 ഉം കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
• ഇന്ന് 4 പേർ രോഗമുക്തി നേടി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ എൻ എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിയായ നാവികൻ, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാർ സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.