27.3 C
Kottayam
Friday, April 19, 2024

മുട്ട പൊട്ടിച്ചപ്പോള്‍ അതിനുള്ളില്‍ വേറൊരു കുഞ്ഞന്‍ മുട്ട! അമ്പരന്ന് വീട്ടുകാര്‍

Must read

ആലപ്പുഴ: പൊരിക്കാനായി കോഴിമുട്ട പൊട്ടിച്ചപ്പോള്‍ അതിനുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ട് അമ്പരന്ന് വീട്ടുകാര്‍. ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് അത്ഭുത മുട്ട ഇട്ടിരിക്കുന്നത്. മുട്ടയ്ക്കുള്ളില്‍ കോഴിമുട്ടയുടെ ആകൃതിയില്‍ത്തന്നെ ചെറിയൊരു കോഴിമുട്ടയാണ് കണ്ടെത്തിയത്.

 

ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട. സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ ഈ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week