മനു റോയിക്ക് മാത്രമല്ല; യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ടി.ജെ വിനോദിനും കെ മോഹന്‍കുമാറിനും കമറുദ്ദീനും അപരന്മാര്‍ ഉണ്ടായിരുന്നു

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ മനു കെ.എം 2572 വോട്ടാണ് പിടിച്ചത്. ഈ വോട്ടാണ് മനുവിന്റെ വിജയം തടഞ്ഞതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ മനുവിന് മാത്രമായിരുന്നില്ല അപരന്‍മാരുണ്ടായിരുന്നത്. എറണാകുളത്ത് വിജയിച്ച ടി.ജെ വിനോദിനും മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കെ. മോഹന്‍കുമാറിനും എം.സി കമറുദ്ദീനും അപരന്‍മാരുണ്ടായിരുന്നു. ടി.ജെ വിനോദിന്റെ അപരന്‍ എ.പി വിനോദ് 206 വോട്ടാണ് നേടിയത്. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന്റെ അപരന്റെ പേര് എ.മോഹനകുമാര്‍ എന്നായിരുന്നു. ഇദ്ദേഹം 135 വോട്ടാണ് നേടിയത്. മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്റെ അപരന്‍ എം.സി കമറുദ്ദീന്‍ തന്നെയായിരുന്നു. ഇദ്ദേഹം 211 വോട്ടാണ് നേടിയത്.

Loading...

അതേസമയം മനു റോയ് ഒഴികെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരഭീഷണി ഉണ്ടായിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും അപരനുണ്ടായിരുന്നു. എസ്.എസ് സുരേഷ് എന്ന ഈ അപരന്‍ 100 വോട്ടാണ് നേടിയത്.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: