30.7 C
Kottayam
Saturday, December 7, 2024

ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു, എങ്ങും രക്തം ഒഴുകുന്നു; ദുബായ് ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി പറയുന്നു

Must read

- Advertisement -

ദുബായ്: റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. റോഡിലെ ഹൈറ്റ് ബാരിയറിലേക്ക് ബസ് ഇടിച്ചു കയറുകയായിരിന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിക്കുന്നത് മുന്നില്‍ കണ്ടു. ദുബായില്‍ ഇന്നലെ നടന്ന ബസപകടത്തില്‍ അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ് സംഭവത്തെ കുറിച്ച് പറയുന്നു. നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് 17 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് നിധിന്‍ ഇരുന്നത്.  നിധിന്റെ മുഖത്ത് നിസാരമായ ഒരു പരിക്ക് മാത്രമാണ് പറ്റിയത്. എന്നാല്‍ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു. ഒമാനില്‍ ഈദ് അവധി ആഘോഷിച്ച ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിന്‍.

അപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമാനിലെ മസ്‌കറ്റില്‍നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഫ്രിക്കയില്‍ അജ്ഞാത രോഗം പടരുന്നു, മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കോംഗോ:ആഫ്രിക്കയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. തെക്കുപടിഞ്ഞാറൻ കോംഗോയിൽ  'ബ്ലീഡിംഗ് ഐ വൈറസ്' എന്ന അജ്ഞാത രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ അജ്ഞാത രോഗം ബാധിച്ച് 150...

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

Popular this week