കൊച്ചി:ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസണിൽ മയക്കു മരുന്നു ഉപയോഗത്തിനെതിരെ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ ” drug free kochi ” എന്ന പ്രചാരണ ത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആൻററ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടത്തിവരുകയാണ്.
കൊച്ചിയിലെ പാലാരിവട്ടത്തു നടത്തിയ പരിശോധനയിൽ അതീവ മാരകമായ മയക്കു മരുന്നിനത്തിൽ പെട്ട എക്സ്റ്റസി പിൽസുമായി രണ്ടു യുവാക്കളെ പിടികൂടി. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടിൽ,സച്ചിൻ സേവ്യർ(23), ആലപ്പുഴ വണ്ടാനം മൂലശ്ശേരി വീട്ടിൽ ഫഹദ് റഹ്മാൻ(32) എന്നിവരെയാണ് ഏറ്റവും വിനാശകാരിയായ മസ്സറാട്ടി ശ്രേണിയിൽ ഉള്ള എക്സ്റ്റസി പിൽസുമായി കൊച്ചി സിറ്റി ഡാൻസാഫ് സംഘവും, പാലാരിവട്ടം പോലീസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവർഷത്തോളമായി ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവർ ബാംഗ്ലൂർ ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം നഗരത്തിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കൂടിയ വിലയിൽ വില്പന നടത്തി വരികയായിരുന്നു.ഇവർ മാസങ്ങളായി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു
മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇൻസ്പെക്ടർ ജനറലും പോലീസ് കമ്മീഷണറുമായ വിജയ് സാഖറേ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്.
ക്രിസ്തുമസിനും പുതുവത്സരാഘോഷത്തിനോടും അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും അതിന്റെ ഭാഗമായി 100 പോലീസ് ഉദ്യോഗസ്ഥരെയും,15 ഡാൻസാഫ് അംഗങ്ങളെയും കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം അസി. കമ്മീഷൺ എസ് ടി സുരേഷ് കുമാർ, ഡാൻസാഫ്, SI.സാജൻ ജോസഫ്, പാലാരിവട്ടം Sl. ബിബിൻ എ.ജിഎന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പാലാരിവട്ടം പോലിസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു.