
മസ്കത്ത്: ഒമാനിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് ദാരുണമായി മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ ഡോക്ടറാണ് നവാഫ്. ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.
സംഭവം നടക്കുമ്പോൾ ഭാര്യയും കുട്ടിയും ഒപ്പം ഉണ്ടായിരിന്നു. കുട്ടിയോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News