ഡൽഹി : ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസിന് ക്രിസ്മസിന് തുടക്കമാവും. ഡൽഹി മെട്രോ 18 വർഷം തികയ്ക്കുന്ന 25ന്, സർവീസ് ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞു.
ജനക്പുരി വെസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻ പാതയായ മജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് തുടങ്ങുക.ആധുനിക സിഗ്നല്‍ സംവിധാനമായ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള്(സിബിടിസി) ഏര്‍പ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സര്‍വ്വീസ് നടത്തുന്നത്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വൈകാതെ വ്യാപിപ്പിയ്ക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News