25.5 C
Kottayam
Friday, September 27, 2024

Drishyam model murder:ചങ്ങനാശ്ശേരിയിൽ വീടിൻ്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി: യുവാവിനെ കൊന്ന് കുഴിച്ചുമൂടി

Must read

കോട്ടയം:സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്.

സെപ്തംബർ 26 മുതൽ ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ബിന്ദു കുമാറിൻ്റെ മൊബൈൽ ടവർ പരിശോധിച്ചതിൽ ആലപ്പുഴ – ചങ്ങാനശ്ശേരി റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാൾ എത്തിയതായി വ്യക്തമായി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിൻ്റെ സുഹൃത്ത് മുത്തുകുമാർ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി.

തുടർന്ന് മുത്തുകുമാറിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. സംശയം തോന്നി പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ആണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. ഒടുവിൽ ഇന്ന് ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിധ്യത്തിൽ തറയുടെ കോണ്‍ക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയിൽ ആണ് ബിന്ദുകുമാറിൻ്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 

മുത്തുകുമാ‍ര്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളും മുത്തുകുമാറുമാണ് വീട്ടിൽ താമസം. എന്നാൽ ഈ മൂന്ന് മക്കളേയും കഴിഞ്ഞ 26-ാം തീയതി ഈ വീട്ടിൽ നിന്നും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാ‍ര്‍ മാറ്റിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വസ്തു ബ്രോക്കറായിരുന്നു കാണാതായ ബിന്ദു കുമാ‍ര്‍ എന്നാണ് പൊലീസിന് ലഭിച്ച വിവരം. മുത്തുകുമാറും ബിന്ദുകുമാറും സുഹൃത്തുകളായിരുന്നു. ബിന്ദുകുമാറിനെ കാണാതായതായി അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വാകത്താനത്തെ ഒരു തോട്ടിൽ നിന്നും ബിന്ദു കുമാറിൻ്റെ ബൈക്ക് പൊലീസിന് കിട്ടിയിരുന്നു. തുട‍‍ര്‍ന്ന് മൊബൈൽ ടവര്‍ ലൊക്കേഷൻ പരിശോധിച്ചതിലാണ് ഇയാൾ മുത്തുകുമാറിൻ്റെ വീട് നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതും അന്വേഷണം മുത്തുകുമാറിലേക്ക് വഴിമാറിയതും. 

ബിന്ദുകുമാറിൻ്റെ ഫോണ്‍ കോളുകൾ പരിശോധിച്ചപ്പോൾ കാണാതായ സെപ്തംബര്‍ 26-ന് ഉച്ചയ്ക്ക് മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. മൊഴിയിൽ സംശയം തോന്നിയ പൊലീസ് അടുത്ത ദിവസം ആലപ്പുഴ നോ‍ര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എത്താൻ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് സൂചന. ഇതോടെ ഇന്നലെ രാത്രി മുത്തുകുമാറിൻ്റെ വീട് കുത്തിതുറന്ന് പൊലീസ് പരിശേധന നടത്തി. ഈ പരിശോധനയിലാണ് വീടിൻ്റെ തറ പെളിച്ചതായി കണ്ടെത്തിയതും കൊലപാതകത്തിൻ്റെ ചുരുളഴിയുന്നതും . നാല് മാസം മുൻപാണ് ഈ വാടക വീട്ടിൽ മുത്തുകുമാര്‍ താമസം തുടങ്ങിയത് എന്നാണ് വിവരം. 

26-ന് രാത്രിയിൽ മുത്തുകുമാറും ബിന്ദുകുമാറും വേറെ ഒന്നോ രണ്ടോ പേരും ചേ‍ര്‍ന്ന് ഈ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ ത‍ര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. മേസ്തിരി പണി ചെയ്തു ജീവിക്കുന്ന ആളാണ് മുത്തുകുമാ‍ര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week