32.3 C
Kottayam
Saturday, April 20, 2024

പൊമെറേനിയന്‍ നായയ്ക്ക് അയലത്തെ പട്ടിയുമായി അവിഹിത ബന്ധം,തെരുവിലുപേക്ഷിച്ച് ഉടമ,പട്ടിയോടൊപ്പം ചേര്‍ത്ത കുറിപ്പ് വൈറല്‍

Must read

തിരുവനന്തപുരം: തെരുവില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൊമെറേനിയന്‍ പട്ടിയ്‌ക്കൊപ്പം ലഭിച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.അടുത്തുള്ള പട്ടിയുമായുള്ള അവിഹിത ബന്ധമാണ് നായയെ തെരുവിലുപേക്ഷിയ്ക്കാന്‍ കാരണമെന്ന് ഉടമ കുറിപ്പില്‍ പറയുന്നു.ഷമീം എന്നയാള്‍ നായയെ കൂട്ടിക്കൊണ്ടുപോയി തുടര്‍ന്ന് ശ്രീദേവിയിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.പട്ടിയുടെ മെനുവും ശീലങ്ങളും പോലും ‘സദാചാരവാദി’യായ ഉടമ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
ശ്രീദേവിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല്‍ ,ബിസ്‌ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് ‘

ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ കണ്ട ഈ പോമറേനിയനെ PFA മെമ്പര്‍ ഷമീം രക്ഷപെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ”അവിഹിതമായി ”കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ പോലും അപായപെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്‌നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവര്‍ 9567437063 എന്ന നമ്പറില്‍ വിളിക്കുക ..ഷെയര്‍ ചെയുക ..)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week