33.3 C
Kottayam
Friday, April 19, 2024

2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്‌

Must read

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങള്‍ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ആര്‍.ബി.ഐയുടെ പ്രതികരണം. 2019 ഒക്ടോബര്‍ 10 മുതല്‍ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ സാധ്യമാകില്ലെന്നും 10 ദിവസത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ ലഭ്യമാകില്ലെന്നുമാണ് വാര്‍ത്തകള്‍ പരന്നത്.

വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടേതാടെയാണ് ആര്‍.ബി.ഐ. രംഗത്തെത്തിയത്. 2020 ജനുവരി മുതല്‍ പുതിയ 1000 രൂപ നോട്ടുകളെത്തുമെന്നും 2000 രൂപ നോട്ടുകള്‍ കൈയിലുള്ളവര്‍ ഉടന്‍ മാറണമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു.അതേസമയം ഈ വര്‍ഷം ഇതുവരെ ഒരു 2000 രൂപ നോട്ട് പോലും ആര്‍.ബി.ഐ. അച്ചടിച്ചിട്ടില്ല. വിപണിയില്‍ 2000 രൂപ നോട്ടുകള്‍ ആവശ്യത്തിനുള്ളതുകൊണ്ടും കള്ളപ്പണം തടയുന്നതിമായാണ് അച്ചടി കുറച്ചതെന്നാണു ആര്‍.ബി.ഐയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week