മുംബൈ; മഹാരാഷ്ട്രയിൽ മഹായുതിയുടെ തേരോട്ടത്തിൽ തകർന്ന് മഹായുതി സഖ്യം. 288 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 228 സീറ്റുകളിലും കാവി തേരോട്ടം നടന്നതോടെ വെറും 53 സീറ്റുകളിലാണ് മഹായുതി സഖ്യത്തിന് ലീഡ് നേടാനായത്. മഹാരാഷ്ട്രയിൽ നിന്ന് ഇൻഡ്യ സഖ്യത്തിൽ മത്സരിച്ച സിപിഐഎം സ്ഥാനാർത്ഥി വിജയിയായി. ദഹാനു മണ്ഡലത്തിൽ നിന്ന് വിനോദ് നിക്കോളെ ദിവ എന്ന സിപിഐഎം പ്രവർത്തകനാണ് വിജയിച്ചത്.
പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനുവിൽ ഇത്തവണ വിനോദ് നിക്കോളെയ്ക്ക് 5133 ന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.നിക്കോളെയ്ക്ക് 104702 വോട്ടുലഭിച്ചപ്പോൾ ബിജെപിയുടെ മേധ വിനോദ് സുരേഷിന് 99569 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നികോളെ 72068 വോട്ടുനേടി വിജയിച്ചപ്പോൾ ബിജെപിയുടെ പാസ്കൽ ദനാരെയ്ക്ക് 67326 വോട്ടാണ് നേടാൻ സാധിച്ചത്.
1978 മുതൽ 2024 വരെ പത്തുതവണയാണ് സിപിഐ എം ദഹാനു മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. ആദ്യഘട്ടത്തിൽ ജവ്ഹാർ മണ്ഡലമായിരുന്നത് പിന്നീട് ദഹാനുവാകുകയായിരുന്നു