തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രണ്ടുപേര്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പർക്കത്തിലൂടെ 35 പേർക്കാണ് രോഗം പകർന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അർബുദ രോഗിയാണ്. യൂസഫും നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും സംസ്ഥാനത്ത് 200 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് രാവിലെ ആറ് മണി മുതൽ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുകയാണ്.
മലപ്പുറത്ത് 35പേര്‍ക്കും, കൊല്ലത്തും കണ്ണൂരും 11 പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ 15പേര്‍ക്കും, തൃശൂരില്‍ 14പേര്‍ക്കും, എറണാകുളത്ത് 25 പേര്‍ക്കും, തിരുവനന്തപുരത്ത് 7 പേര്‍ക്കും, പാലക്കാടും വയനാടും 8 പേര്‍ക്ക് വീതവും, കോട്ടയത്തും കാസര്‍ഗോട്ടും ഇടുക്കിയിലും 6 പേര്‍ക്ക് വീതവും, കോഴിക്കോട് 15 പേര്‍ക്കും, പത്തനംതിട്ടയില്‍ 26 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.