എറണാകുളം:ജില്ലയിൽ ഇന്ന് 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂൺ 25 ന് ഡെൽഹി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികൾ, ഇവരുമായി സമ്പർക്കത്തിൽ വന്ന അടുത്ത ബന്ധുക്കളായ 30 വയസുള്ള പുരുഷൻ, 55 വയസുള്ള സ്ത്രീ.
• ജൂൺ 19 ന് റോഡ് മാർഗം ബാംഗ്ലൂരിൽ നിന്നെത്തിയ 38 വയസുള്ള പൈങ്ങാട്ടൂർ സ്വദേശി, ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന അടുത്ത ബന്ധുകൂടിയായ 30 വയസുള്ള സ്ത്രീ.
• ജൂൺ 27 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള മുപ്പത്തടം സ്വദേശി
• ജൂൺ 19 ന് ദുബായ് -കണ്ണൂർ വിമാനത്തിലെത്തിയ 26 വയസുള്ള വെങ്ങോല സ്വദേശി,
• ജൂലൈ 1 ന് പൂനെയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 47 വയസുള്ള ചേന്ദമംഗലം സ്വദേശി,
• ജൂൺ 19 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കോതമംഗലം സ്വദേശി.
• ജൂൺ 23 ന് ബാംഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ 64 വയസുള്ള തൃപ്പുണിത്തുറ സ്വദേശി.
• ജൂൺ 19 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള തിരുവല്ല സ്വദേശി.
• കൂടാതെ ചെല്ലാനം സ്വദേശിയായ 64 വയസുള്ള സ്ത്രീക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ജൂൺ 29 ന് ദമാം – കോഴിക്കോട് വിമാനത്തിലെത്തിയ 28, 31 വയസുള്ള ഞാറക്കൽ സ്വദേശികൾ, ജൂൺ 29 ന് റിയാദ് – കോഴിക്കോട് വിമാനത്തിലെത്തിയ 53 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിയും രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ട്.
• ജൂൺ 30 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്
• ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട് .
• ഇന്ന് 21 പേർ രോഗമുക്തി നേടി. ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള കാക്കനാട് സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അശമന്നൂർ സ്വദേശിനി, ജൂൺ 7 ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള തൃശൂർ സ്വദേശി, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഉദയംപേരൂർ സ്വദേശി , ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസ്സുള്ള കരുമാലൂർ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ചേരാനല്ലോർ സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 21 വയസ്സുള്ള പച്ചാളം സ്വദേശിനി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 34 വയസ്സുള്ള ആലങ്ങാട് സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 19 വയസ്സുള്ള ഇലഞ്ഞി സ്വദേശിനി , ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുള്ള ഏലൂർ സ്വദേശിനി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 28 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി, ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 55 വയസ്സുള്ള തമിഴ്നാട് സ്വദേശി, എന്നിവർ രോഗമുക്തരായി.
• ഇന്ന് 797 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12945 ആണ്. ഇതിൽ 10966 പേർ വീടുകളിലും, 848 പേർ കോവിഡ് കെയർ സെന്ററുകളിലും 1131 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.