ലോകാരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപിക്കുകയാണ്. ഓരോ ദിവസവും വൈറസിനെ സംബന്ധിച്ച് പുതിയ പുതിയ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയും മാറ്റം വരുന്നുണ്ട്. പുതുതായി കണ്ടെത്തിയിരിക്കുന്ന ലക്ഷണം വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് ആണ്.
പൊതുവായ ഫ്ളൂ ലക്ഷണങ്ങള്‍ക്കൊപ്പം കൊവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്. ജാമ ഡെര്‍മറ്റോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 21 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയത്. ഇതില്‍ ആറു രോഗികളുടെ വായ്ക്കുള്ളില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
40നും 69 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരെന്നും ഇതില്‍ നാലു പേര് സ്ത്രീകളായിരുന്നെന്നും പഠനത്തിനു നേതൃത്വം കൊടുത്ത ഗവേഷകര്‍ പറഞ്ഞു.