കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സിന് കോവിഡ് ബാധിച്ചു. നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. നഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴ് ഡോക്ടര്‍മാര്‍, 17 നഴ്സുമാര്‍ എന്നിവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളജ് ഉന്നതതല യോഗം നിര്‍ദേശിച്ചത്.
ഒപ്പം നെഫ്രോളജിവാര്ഡില് ചികിത്സയിലുള്ള 16 രോഗികളേയും നിരീക്ഷിക്കും. ഗുരുതര അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്ന ഈ രോഗികളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രതയിലാണ് മെഡിക്കല്‍ കോളജ്