26.6 C
Kottayam
Friday, March 29, 2024

സർക്കാരിന്റെ മികച്ച ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥ കൈക്കൂലി കേസിൽ പിടിയിൽ, പിന്നാലെ ഭർത്താവും അറസ്റ്റിൽ

Must read

ഹൈ​ദ​രാ​ബാ​ദ്: തെലങ്കാനയില്‍ മി​ക​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ ശേ​ഷം കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ ത​ഹ​സീ​ല്‍​ദാ​റു​ടെ ഭ​ര്‍​ത്താ​വും കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​യി​ല്‍. ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ട്‌ നു​നാ​വ​ത് വെ​ങ്കി​ടേ​ശ്വ​ര നാ​യി​ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ഫീ​സി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് 2.5 ല​ക്ഷം രൂ​പ നാ​യി​ക് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി.

വം​ഗാ​ല ര​ണ്‍​ധീ​ര്‍ എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ട​നി​ല​ക്കാ​ര​ന്‍ ക​ണ്ഡു​കു​രി പ്ര​കാ​ശ് എ​ന്ന ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന​യാ​ണ് നാ​യി​ക് പ​ണം കൈ​പ്പ​റ്റി​യ​ത്. ജോ​ലി സ്ഥി​ര​മാ​കാ​നും പി​എ​ഫ് അ​ട​ക്കു​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​നും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ക്കാ​നെ​ന്ന​പേ​രി​ല്‍ 40,000 രൂ​പ കൂ​ടി നാ​യി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ര​ണ്‍​ധീ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്.ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളി​ല്‍ തി​രു​ത്തു​വ​രു​ത്തു​ന്ന​തി​ന് കൈ​ക്കൂ​ലി മേ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു മാ​സം​മു​മ്ബ് നാ​യി​കി​ന്‍റെ ഭാ​ര്യ ലാ​വ​ണ്യ അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് തെ​ല​ങ്കാ​ന​യി​ലെ മി​ക​ച്ച ത​ഹ​സി​ല്‍​ദാ​ര്‍​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ലാ​വ​ണ്യ. കീ​ഴു​ദ്യോ​ഗ​സ്ഥ​നാ​യ അ​ന്ത​യ്യ ഒ​രു ക​ര്‍​ഷ​ക​നി​ല്‍ നി​ന്നു നാ​ലു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തു പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ലാ​വ​ണ്യ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ട​ത്. ലാ​വ​ണ്യ​യ്ക്ക് അ​ഞ്ച് ല​ക്ഷ​വും മൂ​ന്നു ല​ക്ഷം ത​നി​ക്കും എ​ന്ന നി​ല​യി​ല്‍ ആ​കെ എ​ട്ടു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന് അ​ന്ത​യ്യ ക​ര്‍​ഷ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.മു​ന്‍​പ് 30,000 രൂ​പ അ​ന്ത​യ്യ​ക്ക് കൈ​ക്കൂ​ലി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ എ​ട്ടു ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ര്‍​ഷ​ക​ന്‍ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് അ​ന്ത​യ്യ നാ​ലു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് നേ​രി​ട്ടു പി​ടി​കൂ​ടി​യ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ, ലാ​വ​ണ്യ​യെ ചോ​ദ്യം ചെ​യ്തു. കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ല്‍ ത​നി​ക്കു പ​ങ്കി​ല്ലെ​ന്ന് ലാ​വ​ണ്യ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ അ​വ​രു​ടെ വ​സ​തി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി.ഹൈ​ദ​രാ​ബാ​ദ് ഹ​യാ​ത്ന​ഗ​റി​ലെ ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നും 93.5 ല​ക്ഷം രൂ​പ​യും 400 ഗ്രാം ​സ്വ​ര്‍​ണ​വും റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തു. 45 സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ളും ഒ​ന്‍​പ​തു പാ​സ്ബു​ക്കു​ക​ളും കാ​റി​ല്‍​നി​ന്നു ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇതോടെയാണ് ഇവർ അറസ്റ്റിലായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week