ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത സംസ്കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്കാരത്തിന്റെ തുടക്കമാണെന്നും, തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. നേതൃത്വത്തിലേക്ക് വരാൻ കഴിവുള്ള നിരവധി പേർ പാർട്ടിയിലുണ്ട്. അത്തരത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാൻ തയ്യാറാണ്. യുപിയില്‍ നിങ്ങളെ ആവശ്യമില്ല, ആന്ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഞാന്‍ അവിടേക്ക് പോകുമെന്നും പ്രിയങ്ക പറഞ്ഞു.
പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഇരുവരുടെയും പരാമർശം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ തിരികെ എത്തണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ രാഹുലിന്റെ നിലപാടിനോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.