27.6 C
Kottayam
Friday, March 29, 2024

സിനിമ കാണാൻ ചിലവേറും,സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഉത്തരവായി

Must read

തിരുവനന്തപുരം:നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഇ ടിക്കറ്റിംഗ് നിലവിൽ വരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒടുക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week