ബെയ്ജിങ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. പല രാഷ്ട്രങ്ങളിലും കോവിഡ് വാക്‌സിനുകളുടെ മൂന്നാംഘട്ട പരീക്ഷണത്തിലുമാണ്. എന്നാലിപ്പോള്‍ ചൈനയില്‍ നിന്നും ലോകരാഷ്ട്രങ്ങളെ ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിനെതിരെ തങ്ങള്‍ കണ്ടെത്തിയ വാക്സിന്‍ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി.
നവംബര്‍ മാസത്തോടെ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നാല് വാക്സിനുകളാണ് വികസിപ്പിക്കുന്നത്. അതില്‍ മൂന്നെണ്ണം ഏതാണ്ട് പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലുള്ളവയാണ്. അവ ആരോഗ്യമടക്കം അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിഡിസി വ്യക്തമാക്കി.
ചൈനയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ്, യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനോവാക്ക് ബയോടെക്ക് എസ്വിഎ.ഒ എന്നിവയാണ് മൂന്ന് വാക്സിനുകള്‍ നിര്‍മിക്കുന്നത്. കാന്‍സിനോ ബയോളിക്സ് 6185.എച്കെ ആണ് മറ്റൊരു വാക്സിന്റെ നിര്‍മാതാക്കള്‍.