29.2 C
Kottayam
Friday, September 27, 2024

CATEGORY

National

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; മൂന്നു പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ വീണ്ടും തീപിടിത്തം. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്....

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. രാജ്യത്ത് നികുതി വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ്...

വൃത്തിയാക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി മൂന്നു പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ അകപ്പെട്ട മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി ചീഫ്...

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ ആള്‍ക്കൂട്ടക്കൊല

അഗര്‍ത്തല: ത്രിപുരയിലെ സിപാഹിജല ജില്ലയില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മാതിന്‍ മിയ (29) എന്ന യുവാവാണ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് കൂടെ പശുക്കളുമായി...

ലളിത ജീവിതം,മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പഠനം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ,വനിതകള്‍ക്ക് ജോലികളില്‍ 50 ശതമാനം സംവരണം നടപ്പിലാക്കിയ രാഷ്ട്രീയക്കാരന്‍,ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറിയാം

റാഞ്ചി: ബി.ജെ.പിയ്ക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡില്‍ മോദിയുടെയും അമിത് ഷായുടെയും പ്രചാരണ തന്ത്രങ്ങളെ മറികടന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേടിയ മിന്നും വിജയം ബി.ജെ.പിയുടെ പതനത്തിനൊപ്പം ജെ.എം.എം നേതാവ് ഹേമന്ത് സോറന്റെ രാഷ്ട്രീയ...

മായുന്ന മോദി പ്രഭ,ഒരു വര്‍ഷത്തിനിടെ നഷ്ടമായത് 5 സംസ്ഥാനങ്ങള്‍

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയോടെ ബിജെപിക്ക് ഒറ്റവര്‍ഷത്തിനുള്ളില്‍ നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നത്.മഹാരാഷ്ട്രയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍...

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും പരാജയവഴിയില്‍,ബി.ജെ.പിയ്ക്ക് ഇരട്ടപ്രഹരം

റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുലൂടെ ഭരണം കൈവിട്ട ബിജെപിക്ക് പ്രഹരമായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമടക്കം പരാജയത്തിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍...

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സാഹിത്യകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു:  കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറുമായ ജി. നഞ്ചുണ്ടനെ (58)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ  സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ...

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും മഹാസഖ്യവും ഒപ്പത്തിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാല്‍ വൈകാതെ ബിജെപി ഒപ്പം പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. തുടക്കത്തിലെ...

ഗൂഗിളിൽ തെരഞ്ഞാൽ കിട്ടുന്നത് പ്രധാനമന്ത്രിയ്ക്കറിയില്ലേ? മോദിയ്ക്ക് വിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പൗരത്വ പരിശോധനയുടെ ഭാഗമായി മുസ്ലിങ്ങള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഒരു തവണ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍...

Latest news