25.5 C
Kottayam
Friday, September 27, 2024

CATEGORY

Home-banner

കൂടുതൽ ഇളവുകൾ, ഇന്ന് അവലോകന യോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്....

സംസ്ഥാനത്ത് കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി,ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ട:കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത്...

വിസ്മയയുടെ മരണം,കിരൺ കസ്റ്റഡിയിൽ

കൊല്ലം:ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം...

ഐഷ സുല്‍ത്താന വീണ്ടും ഹാജരാവണം,പോലീസ് നോട്ടീസ് നൽകി

ലക്ഷദ്വീപ്:രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് മറ്റന്നാള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട്...

കൊവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ്...

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു;രണ്ടു കുട്ടികളുടെ അമ്മയായ യുവതിയടക്കം 3 പേർ പിടിയിൽ

കൊല്ലം:വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരും പിടിയിൽ. മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് (ചിഞ്ചു റാണി-30),...

സ്‌ഫോടന ശബ്ദം,തലയുയര്‍ത്തി സുധാകരന്‍ പറഞ്ഞു,’ഡിഡ്’; അഞ്ചുമിനിറ്റിനുള്ളില്‍ അറിഞ്ഞു, നാണു കൊല്ലപ്പെട്ടെന്ന്; ലക്ഷ്യം സേവറി രാജനായിരുന്നു എന്നും സുധാകരൻ്റെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍ സേവറി നാണുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി കെ സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു. നാണു കൊല്ലപ്പെട്ട ദിവസം ഡിസിസി ഓഫീസില്‍ നിന്ന് കെ സുധാകരനാണ്...

മോഹൻവൈദ്യനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:വിവാദ ചികിൽസകൻ മോഹൻവൈദ്യരെ (65)മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണമെന്നാണ് സൂചന.അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് മോഹൻവൈദ്യർക്കെതിരെ കേസുകൾ നിലവിലുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു....

ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ പ്രതി ജോമോൾ പിടിയിൽ

ഇടുക്കി:അണക്കരയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതി പിടിയിൽ. അണക്കര സ്വദേശിനി ജോമോൾ ആണ് പിടിയിലായത്. നെടുങ്കണ്ടതു നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസമാണ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽ

ദുബായ്:ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക്...

Latest news