തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകൾ ലംഘിച്ച കമോദ്ദീപകമായ അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീ ലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്‌പി ശ്യാംലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് ഹര്‍ജി നല്‍കിയത്.
എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയും ശാസ്തമംഗലം പണിക്കേഴ്സ്സ് ലെയിന്‍ സി തെരുവില്‍ സൂര്യ ഹൗസില്‍ താമസക്കാരിയുമായ ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന പരാതിയിലാണ് കേസെടുത്തത്.
ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഫെഫ്കയിലും ഉള്ള സ്വാധീനം നിമിത്തം കോഗ്നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പൊലീസ് പാലിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.