27.8 C
Kottayam
Friday, April 19, 2024

യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചു, നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു

Must read

കൊച്ചി: യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 

ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. അഭിമുഖത്തിനിടെ യാതൊരു പ്രകോപനമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും മോശമായി സംസാരിച്ചുവെന്നും മോശം വാക്കുകൾ ഉപയോ​ഗിച്ചുവെന്നും പരാതിയിൽ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. 

പരാതിക്കാരിയുടെ മൊഴി നേരത്തെ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week