കൊല്ലം : ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവത്തില്‍ ബിന്ദുകൃഷ്ണയ്‌ക്കെതിരെ കേസ്. കൊല്ലം എസ്പിക്കാണ് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരിക്കുന്നത്.
ഇതേ ചിത്രം പോസ്റ്റുചെയ്ത കണ്ണൂരില്‍ നിന്നുള്ള പ്രമുഖ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കണ്ണൂരിലും പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്, സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്.
അതേസമയം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം രംഗത്തെത്തിയിരുന്നു. മുഖത്തു നോക്കി ആര്‍ജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുന്‍നിര്‍ത്തി നല്ല വാക്കുകളില്‍ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ബിന്ദുകൃഷ്ണയ്‌ക്കെതിരെ കേസെടുത്തു,പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്തതിനേത്തുടർന്നാണ് നടപടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News