അഞ്ചില്‍ മൂന്നിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എല്‍.ഡി.എഫ്; ഷാനിമോള്‍ ഉസ്മാന് ഫോട്ടോഫിനിഷ് വിജയം

തിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിനും രണ്ടിടത്ത് എല്‍.ഡി.എഫിനും വിജയം. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദീന്‍ 11761 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 3673 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അപരനും നോട്ടയും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയായി. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയം. വോട്ടെണ്ണലിന്റെ ആദ്യ സമയത്ത് മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ ലീഡ് ചെയ്തത്. പിന്നീട് ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നിലനിര്‍ത്തുകയായിരിന്നു. അവസാന നിമിഷം ഫോട്ടോഫിനിഷിലൂടെ 1995 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചത്.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫിന് അട്ടിമറി വിജയമായിരിന്നു. യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വി കെ പ്രശാന്തിന്ത് 14438 വോട്ടിനാണ് വിജയിച്ചത്. 26വര്‍ഷമായി യുഡിഎഫ് കൈവശം വച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ 9940 വോട്ടിനാണ് വിജയിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വി കെ പ്രശാന്തിന്റെ മുന്നേറ്റമായിരിന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോന്നിയില്‍ യുഡിഎഫിന്റെ പി മോഹന്‍രാജാണ് മുന്നിട്ടുനിന്നത്. പിന്നീട് തിരിച്ചുകയറിയ ജനീഷ്‌കുമാര്‍ എതിരാളിയെ ഒരു തരത്തിലും മുന്നേറാന്‍ അനുവദിക്കാത്തവിധമാണ് ലീഡുനില ഉയര്‍ത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group