പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു, പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം:വിഴിഞ്ഞത്ത് പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്സിന് തീപിടിച്ചു.നാട്ടുകാരും ഫയർഫോഴ്സും തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മുക്കോലയിലെ പെട്രോൾ പമ്പിന് ഉള്ളി’ൽ പാർക്ക് ചെയ്തിരുന്ന ബസിനാണ് തീപിടിച്ചത്. രാത്രി 10.45 നാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തിന് കാരണമെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കത്തിയ വാഹനത്തിന് സമീപത്തായി നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സമയോചിത ഇടപെടലിൽ തീകെടുത്തി വൻ ദുരന്തം ഒഴിവാക്കി. ബസിന്റെ ഉൾഭാഗം ഭാഗീകമായി കത്തി നശിച്ചു.