തിരുവനന്തപുരം സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വീണ്ടും വര്‍ധനവ്. ചുരുങ്ങിയ യാത്രാ നിരക്ക് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അതേസമയം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ടുവച്ച മുഴുവന്‍ ശുപാര്‍ശകളും മന്ത്രിസഭായോഗം അംഗീകരിച്ചില്ല. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. നിലവില്‍ എട്ട് രൂപയാണ് മിനിമം ചാര്‍ജ്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല.
നിലവിലുള്ള മിനിമം നിരക്കില്‍ സഞ്ചരിക്കാനുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണമെന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല.