കോണ്‍ഗ്രസിന്റെ റാലിയിലേക്ക് കാള ഇടിച്ചുകയറി ; പിന്നില്‍ ബി.ജെ.പിയെന്ന് ഗെലോട്ട്

മെഹ്‌സാന∙ ഗുജറാത്തിലെ മെഹ്‌സാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിസംബോധന ചെയ്യവെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

https://twitter.com/OptionsGurukul/status/1597278052622356481?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597278052622356481%7Ctwgr%5E7effe51a2fa88598bc6a19652d75b34e33f35449%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F11%2F29%2Fbull-runs-through-congress-gujarat-rally-ashok-gehlot-blames-bjp.html

ജനക്കൂട്ടത്തോടു ശാന്തരായിരിക്കാൻ അഭ്യർഥിച്ച ഗെലോട്ട്, കാളയെ ജനക്കൂട്ടത്തിനിടയിലേക്ക് അയച്ചത് ബിജെപിയാണെന്നു കുറ്റപ്പെടുത്തി. ‘‘ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. കോൺഗ്രസ് യോഗങ്ങൾ തടസപ്പെടുത്താൻ അവർ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നു’’– അദ്ദേഹം പറഞ്ഞു.

നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷയിലാണ് പ്രധാനപാർട്ടികൾ എല്ലാം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലത്തിൽ അധികാരം നിലനിർ‍ത്തുക എന്ന ഉദ്ദേശമാണ് ബിജെപിക്കുള്ളത്. എന്നാൽ, അധികാരത്തിൽ തിരികെ എത്താനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ് ഇന്നുള്ളത്. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ ആം ആദ്മിയുടെ വരവോടെ ഇത്തവണ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളിലായിരുന്നു വിജയിക്കാൻ സാധിച്ചത്. എന്നാൽ, ഇത്തവണ കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താൻ സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ആം ആദ്മി പാർട്ടിക്ക് എത്ര വോട്ട് ലഭിക്കുമെന്നും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 28 ശതമാനവും കോടിപതികളാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൊത്തം മത്സരിക്കുന്ന 1,621 സ്ഥാനാർത്ഥികളിൽ 456 പേരാണ് ഒരു കോടിക്ക് മുകളിൽ ആസ്തിയുള്ളവർ എന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു.

ഭരണകക്ഷിയായ ബിജെപിയിൽ തന്നെയാണ് ഏറ്റവുമധികം സമ്പന്നരുള്ളത്. 154 പേരാണ് കോടിപതികളായ ബിജെപി സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ 142 സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയുടെ 62 പേരും കോടിപതികളാണ്. 2.56 കോടി രൂപയാണ് മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തിയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബിജെപിയുടെ ജയന്തി പട്ടേലാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ സമ്പന്നൻ. 661 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഗാന്ധി നഗറിലെ മൻസ സീറ്റിൽ നിന്നുമാണ് അദ്ദേഹം മത്സരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഏറ്റവും കൂടുതൽ ബാധ്യതയുള്ളത്. അദ്ദേഹത്തിന് 233 കോടി ബാധ്യതയാണുള്ളത്.

ബിജെപിയുടെ തന്നെ ബൽവന്ത് രജ്പുതാണ് ഇക്കൂട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 372 കോടി രൂപ അദ്ദേഹത്തിന് ആസ്തിയുണ്ട്. ആം ആദ്മി പാർട്ടിയുടെ അജിത് സിൻഹ ഠാക്കോർ ആണ് പട്ടികയി മൂന്നാമതുള്ളത്.എന്നാൽ, സമ്പത്തുള്ളവർ മാത്രമല്ല ആസ്തിയില്ലാത്ത ആറ് സ്ഥാനാർത്ഥികളും ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പതിനായിരത്തിൽ താഴെ ആസ്തിയുള്ള മറ്റ് ആറ് സ്ഥാനാർത്ഥികളുമുണ്ട്.

സമ്പന്നരും പാവപ്പെട്ടവരും മാത്രമല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 330 സ്ഥാനാർത്ഥികളും ക്രിമിനൽ കേസുകൾ ഉള്ളവർാണ്. എന്നാൽ, ഈ പട്ടികയിൽ ആം ആദ്മി പാർട്ടിയാണ് മുന്നിലുള്ളത്. 61 പേരാണ് ക്രിമിനൽ കേസിൽ പെട്ടത്. കോൺഗ്രസിൽ നിന്നും 60 പോരാണുള്ളത്. ബിജെപിയിലാണ് ഏറ്റവും കുറച്ച് ക്രിമിനലുകളുള്ളത്. 32 പേരാണ് ക്രിമിനൽ കേസുള്ളവർ.

ഈ പട്ടികയിൽ 192 പേർക്കെതിരെയും കൊലപാതക-ബലാത്സംഗ ഗുരുതര സ്വഭാവമുള്ള കേസുകളാണുള്ളത്. സ്ഥാനാർഥികളുടെ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആർ റിപ്പോർട്ട് തയാറാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version