31.7 C
Kottayam
Thursday, April 25, 2024

കെട്ടുകഴിഞ്ഞ് സദ്യയും കഴിച്ചശേഷം സാരിമാറാന്‍ പോയ വധു മടങ്ങിയെത്തിയില്ല,സി.സി.ടിവി പരിശോധനയില്‍ കണ്ടത്

Must read

കോഴിക്കോട്: നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു

വസ്ത്രം മാറാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയത്താഞ്ഞതിനേത്തുടര്‍ന്ന് വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു.പിന്നീട് ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. അപ്പോഴാണ് വധു ഒരു കാറില്‍ കയറി പോകുന്നതായി് കണ്ടത്. ആറ് വര്‍ഷംമുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊക്കുന്നുള്ള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു.അവിടെയായിരുന്നു വധുവിന്റെ അച്ഛന്റെ വീടും പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു.വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week