24.6 C
Kottayam
Friday, March 29, 2024

പാലായിൽ ബി.ജെ.പി-യു.ഡി.എഫ് ബന്ധം നിഷേധിച്ച് കേരള കോൺഗ്രസ്, ബി.ജെ.പി പ്രാദേശിക നേതാവിന്റെ ആരോപണം ദുഷ്ടലാക്കോടെയെന്ന് കേരള കോൺഗ്രസ് ജോസ് പക്ഷം

Must read

കോട്ടയം:എല്‍.ഡി.എഫിന്റെ ഭാഗമാകുവാന്‍ കരാര്‍ വെച്ചിരിക്കുന്ന പാലായിലെ ബി.ജെ.പി പ്രാദേശിക നേതാവ് യു.ഡി.എഫുമായി വോട്ട് കച്ചവടം നടത്തി എന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വന്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ്  (എം) ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം പറഞ്ഞു. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പോലെയാണ് പാലായില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള ദൂരം. ആറ് മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍പ്പോലും 33472 വോട്ടിന്റെ ഭൂരിപക്ഷം ഉള്ള യു.ഡി.എഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പാലാ ഉപതെരെഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാന്‍ വേണ്ടി യു.ഡി.എഫിനെ പ്രതികരിച്ചതെന്നും സണ്ണി തെക്കേടം പറഞ്ഞു.

സണ്ണി തെക്കേടം
9447306268

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week