കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തി മലയാളത്തിന്റെ മനം കവർന്ന തെന്നിന്ത്യന്‍ താര സുന്ദരി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു. സിനിമാലോകത്ത് തിളങ്ങി നില്‍ക്കുമ്ബോഴായിരുന്നു സൗന്ദര്യയുടെ മരണം.
തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, താരം സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രം പ്രഖ്യാപിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിരാടപര്‍വം, ലവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് സായിയുടെതായി ഒരുങ്ങുന്നത്.
കന്നട സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനുമായ കെ.എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18-ന് ജനിച്ച സൗന്ദര്യ എംബിബിഎസ് ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം.