News
കോട്ടയം പള്ളത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് മരിച്ചു
കോട്ടയം: പള്ളം കെ എസ് ഇ ബി ചാർജിംങ് സ്റ്റേഷനു സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ. ഹൈസ്‌കൂളിനു സമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പള്ളം കെ എസ് ഇ ബി ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംങ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബുള്ളറ്റ് നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീണു.
തല്ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ചിങ്ങവനം സ്റ്റേഷനിൽ നിന്നുള്ള പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തിയാണ് മൃതദേഹം മാറ്റിയത്.മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News