32.8 C
Kottayam
Friday, March 29, 2024

സെക്‌സ് ഇല്ലാതെ 100 ദിവസം എങ്ങനെ കഴിയും; ബിഗ്‌ബോസ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത

Must read

ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത. ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട ഷേം തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നുമാണ് നടിയുടെ പരാതി. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും ഗായത്രി റായ്ദുര്‍ഗം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം അറിയിക്കുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാനായി തന്നെ ക്ഷണിക്കുകയുണ്ടായി. ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തി. അതില്‍ ഒരാള്‍ സെക്സില്ലാതെ നിങ്ങള്‍ എങ്ങനെ ബിഗ്ബോസ് ഹൗസില്‍ 100 ദിവസംജീവിക്കുമെന്ന് ചോദിക്കുകയായിരുന്നുവെന്നും ഗായത്രി നല്‍കിയ പരാതിയില്‍ പറയുന്നു. ബിഗ്ബോസില്‍ പങ്കെടുക്കുമെന്ന വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും താന്‍ ഏറ്റെടുത്തില്ലെന്നും തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഗായത്രി പരാതിയില്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week