- Advertisement -
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്‌കറിന്റെ സുഹൃത്തുക്കളായ പകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങളാണ് ക്രൈബ്രാഞ്ച് ശേഖരിച്ചത്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസുകള്‍ ഡിആര്‍ഐക്കു കൈമാറാനും ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്.
അതേസമയം അപകടത്തെ സംബന്ധിച്ച ഫൊറന്‍സിക് ഫലം ഒരാഴ്ചയ്ക്കകം ലഭ്യമാകും. സാക്ഷികളുടെയും മറ്റുള്ളവരുടെയും ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ബാലഭാസ്‌കര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News