31.7 C
Kottayam
Thursday, April 25, 2024

യു.പിയില്‍ എ.ടി.എം തട്ടിപ്പ് അഞ്ചംഗസംഘ മലയാളിസംഘം കാസര്‍കോട് പിടിയില്‍

Must read

കാസര്‍കോട്: വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം പിടിയില്‍.മീപ്പുഗിരി ആര്‍.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ അബ്ദുല്‍റഹ്മാന്‍, ജംഷീദ്, അബ്ദുല്‍റഫാദ്, യാസിന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് ഉന്നാവോ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച ആള്‍ട്ടോ കാറും പൊലീസ് പിടികൂടി

രണ്ട് ലാപ്ടോപ്പുകള്‍, രണ്ട് ഒളികാമറകള്‍, 12 എ.ടി.എം കാര്‍ഡുകള്‍, സൈ്വപിംഗ് മെഷീന്‍, ഒരു കാര്‍ഡ് റീഡര്‍, ഒരു മെമ്മറി കാര്‍ഡ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.എ.ടി.എം കൗണ്ടറുകളില്‍ കാമറ സ്ഥാപിച്ച് പാസ്വേഡ് ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് പണം കൈക്കലാക്കുന്നതാണ് സംഘത്തിന്റെ രീതി. യു.പിയില്‍ പലരുടെയും അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം കവരുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week