32.8 C
Kottayam
Thursday, April 18, 2024

അതിരമ്പുഴ ലയ ബാറിൽ യുവാക്കൾ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

Must read

അതിരമ്പുഴ: ലയ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മാഞ്ഞൂർ സ്വദേശി അജിത്ത് [30] നാണ് കുത്തേറ്റത്ത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജിത്തിനെ കുത്തിയ അതിരമ്പുഴ സ്വദേശി സുബിൻ ബെന്നിയ്ക്കെതിരെ പോലീസ് കേസെടുത്തു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാറിനു പുറത്തു വച്ച് നേരത്തെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.മദ്യപിയ്ക്കുന്നതിനിടെ ഇരുവരും കൊമ്പുകോർക്കുകയായിരുന്നു. ഇതിനിടയിലാണ് അജിത്തിന് കുത്തേറ്റത്.പ്രതി സുബിൻ  കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ബാർ ജീവനക്കാരാണ് കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week