ഓ ഡയറക്ഷനും തുടങ്ങിയോ? പോസ് ചെയ്യാന്‍ പറഞ്ഞ പാപ്പരാസികളോട് കയര്‍ത്ത് ഐശ്വര്യ, വിമര്‍ശനം

മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഐശ്വര്യയേക്കാള്‍ വലിയൊരു നായികയില്ല. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ കയ്യൊപ്പ് പതിപ്പിച്ച താരം. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തിലെന്നത് പോലെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ആരാധകരെ നേടിയെടുത്ത താരമാണ് ഐശ്വര്യ റായ്.

ഈയ്യടുത്താണ് ഐശ്വര്യ റായ് തന്റെ 49-ാം പിറന്നാള്‍ ആഘോഷിച്ചത്. പൊതുവെ നായികമാര്‍ ഫീല്‍ഡ് ഔട്ടാകേണ്ടി വരുന്ന ഈ പ്രായത്തിലും തന്റെ കരിയറില്‍ സജീവമായി തുടരുകയാണ് ഐശ്വര്യ. താരത്തിന്റെ താരപദവിയ്ക്ക് ഇന്നും യാതൊരു കോട്ടവും തട്ടിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിരന്തരം വൈറലായി മാറാറുണ്ട്. മകള്‍ ആരാദ്യയ്‌ക്കൊപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

സൂപ്പര്‍ നായികയാണെങ്കിലും തന്റെ മകളുടെ എല്ലാ കാര്യത്തിനും കൂടെയുണ്ടാകുന്ന, മകളെ ഒരുപാട് സ്‌നേഹിക്കുന്ന അമ്മ കൂടിയാണ് ഐശ്വര്യ റായ്. ചിലപ്പോഴൊക്കെ മകളോടുള്ള ഐശ്വര്യയുടെ സ്‌നേഹം ഒരു നിയന്ത്രണമായി മാറാറുണ്ടെന്ന് പോലും വിമര്‍ശിക്കപ്പെടാറുണ്ട്. മകളോടൊപ്പം പുറത്തിറങ്ങുന്ന ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഐശ്വര്യയ്ക്കും മകള്‍ക്കും പിന്നാലെ എപ്പോഴും പാപ്പരാസികളുണ്ടെന്നതാണ് വാസ്തവം.

അത്തരത്തില്‍ കഴിഞ്ഞ ദിവസം ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനിടെ നടന്ന രസകരമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്നോട് ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ പറഞ്ഞ ഫോട്ടോഗ്രാഫറോട് ഐശ്വര്യ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലെ താരദമ്പതിമാരായ റിതേഷ് ദേശ്മുഖിന്റേയും ജനീലിയയുടേയും മകന്‍ റിയാന്റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു ഐശ്വര്യയും മകളും. രണ്ട് താര കുടുംബങ്ങളും വളരെ അടുത്ത സുഹൃത്തുക്കളാണ്. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ എത്തിയിരുന്നു താരുപത്രന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി. പാര്‍ട്ടിയ്ക്ക് ശേഷമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയ സംഭവം നടക്കുന്നത്.

പാര്‍ട്ടിയ്ക്ക് പിന്നാലെ തന്റെ മകളേയും കൂട്ടി പുറത്തേക്ക് വരികയായിരുന്നു ഐശ്വര്യ. താരത്തേയും മകളേയും കണ്ടതോടെ പാപ്പരാസികള്‍ ഇരുവരേയും പൊതിയുകയായിരുന്നു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ മകളെ കാറില്‍ കയറ്റുകയായിരുന്നു ഐശ്വര്യ ചെയ്തത്. ഇതിനിടെ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ ഐശ്വര്യയോടായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതിന് ഐശ്വര്യ നല്‍കിയ മറുപടി അരേ വാഹ് ഡയറക്ഷനും എന്നായിരുന്നു.

ഐശ്വര്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഐശ്വര്യയെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യയുടെ പ്രതികരണത്തെ തമാശയായിട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ താരത്തിന്റേത് താരജാഡയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. താരത്തിന്റെ സ്വകാര്യതയെ മാനിക്കാത്തതാണ് പാപ്പരാസികളുടെ ഭാഗത്തു നിന്നുമുണ്ടായ സമീപനമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഐശ്വര്യ എപ്പോഴും മകളുടെ കൈ പിടിക്കുന്നതിനേയും ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ ഐശ്വര്യയുടേത് നെഗറ്റീവ് കഥാപാത്രമായിരുന്നു. താരത്തിന്റെ പ്രകടനും സിനിമയും കയ്യടി നേടുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഫന്നേ ഖാന്‍ ആണ്. ഹിന്ദിയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version