25.9 C
Kottayam
Friday, April 26, 2024

കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം വർധിക്കുന്നു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

Must read

ന്യൂഡൽഹി ∙ കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവിടേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുകയാണെന്നും അതിനെതിരെ ജാഗ്രത വേണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘‘കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടില്ല. ശക്തമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലേക്കു യാത്രയ്ക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണം’’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ ജനസംഖ്യയിൽ മൂന്നു ശതമാനത്തിലേറെയാളുകൾ ഇന്ത്യൻ വംശജരാണ്.

പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണു മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രാശയക്കാരാണ് ഹിതപരിശോധനയ്ക്കു പിന്നിലെന്നും സൗഹൃദ രാഷ്ട്രത്തിനുള്ളിൽ ഇത്തരം പ്രവൃത്തികൾ തീർത്തും അധിക്ഷേപാർഹമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week