30.6 C
Kottayam
Friday, April 19, 2024

ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് ജോളി,ആളാവുനുള്ള ആളൂരിന്റെ നീക്കം പാളുന്നു,ആളൂരിനെ ഒഴിവാക്കാനുള്ള കാരണം ഇത്‌

Must read

കോഴിക്കോട്: പ്രമാദമായ കേസുകളില്‍ നേരിട്ടെത്തി വക്കാലത്ത് ഏറ്റെടുത്തി ആളാവുകയാണ് അഡ്വ.ആളൂരിന്റെ സ്ഥിരം പരിപാടി.സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയും പെരുമ്പാവൂര്‍ കേസിലുമൊക്കെ പ്രതികള്‍ക്കായി വാദിയ്ക്കാന്‍ ആളൂര്‍ സ്വമേധയാ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതിയ്ക്ക് മുന്നില്‍ ആളൂരിന്റെ അടവ് പിഴയയ്ക്കുന്നു. കേസില്‍ ആളൂരിനെ തന്റെ അഭിഭാഷകനായി ആവശ്യമില്ലെന്ന് ജോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ സഹോദരന്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകനാണെന്നാണ് ആളുരിന്റെ ജൂനിയര്‍ അറിയിച്ചത്. എന്നാല്‍ താനിത് വിശ്വസിയ്ക്കുന്നില്ലെന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കിറങ്ങുന്നതിനിടെ ജോളി പറഞ്ഞു.

കട്ടപ്പനയിലെ ബന്ധുക്കളും ഗള്‍ഫില്‍ നിന്ന് ജോളിയുടെ ചില സുഹൃത്തുക്കളും പറഞ്ഞതനുസരിച്ചാണ് കേസ് ഏറ്റെടുത്തതെന്നാണ് അഡ്വ.ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.ആളൂരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ജോളിയുടെ കുംടുംബം വ്യക്തമാക്കുകയും ചെയ്തു.സൗജന്യ നിയമസഹായം എന്ന തരത്തിലാണ് ആളീര്‍ വക്കാലത്ത് ഒപ്പിടീച്ചതെന്ന് അന്വേഷണ സംഘവും വ്യക്തമാക്കുന്നു.അന്വേഷണസംഘത്തിന്റെ ഒത്തുകളിയാണോ ആളൂരിന്റെ ഇടിച്ചുകയറ്റത്തിന് പിന്നിലെന്നും ജോളിയ്ക്ക് സംശയമുണ്ട്.

അതേസമയം തന്നെ അഭിഭാഷകനായി വേണ്ടെന്ന് ജോളി മാധ്യമങ്ങളോട് ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് ആളൂരിന്റെ പ്രതികരണം.തന്റെ ആളുകള്‍ക്ക് ജോളിയോട് സംസാരിയ്ക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാണിയ്ക്കുമെന്നും ആളൂര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week