ലഖ്നൗ:രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഉത്തര്‍ പ്രദേശിലെ രാപൂര്‍ എസ്.പി അജയ്പാല്‍ ശര്‍മ്മയാണ്. ആറുവയസുകാരി ബാലികയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിയ വെടിവെച്ചിട്ട് പിടികൂടിയതിനാണ് അജയ്പലിനെ സോഷ്യല്‍ മീഡിയ അനുമോദന വര്‍ഷങ്ങള്‍കൊണ്ട് മൂടുന്നത്.
മെയ്7 നായിരുന്ന പീഡനം. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രദേശവാസിയായ നാസിലാണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തി.ഇയാളെ പിടികൂടാന്‍ ശ്രമിയ്ക്കുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു.തുടര്‍ന്നായിരുന്നു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്പാല്‍ ഐ.പി.എസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് സടകുടഞ്ഞെഴുന്നേറ്റത്.പ്രതിയുടെ ഇരു കാലുകളിലും എസ്.പി തുടര്‍ച്ചയായി വെടിയുതിര്‍ത്തു. വെടിയേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് ആദ്യവാരമായിരുന്നു ആറുവയസുകാരിയെ കാണാതായത്. കുട്ടിയ്ക്കായുള്ള അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ ഇന്നലെ മൃതദേഹം കണ്ടെടുത്തു.