നടിമാര്‍ കൂടെ കിടക്കണം; അങ്ങനൊരു ആവശ്യവുമായി തന്റെ അടുത്തും വന്നവരുണ്ട്, ദുരനുഭവം പങ്കുവെച്ച് വിജയലക്ഷ്മി

ചെന്നൈ:തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയങ്കരിയായ നടിയാണ് വിജയലക്ഷ്മി. സംവിധായകന്‍ അഗസ്ത്യന്റെ മകളായി സിനിമയിലേക്ക് എത്തിയ നടി പിന്നീട് സംവിധായകന്‍ പെറസിനെ വിവാഹം കഴിക്കുകയായിരുന്നു. ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലേക്ക് കൂടി പോയതോടെയാണ് വിജയലക്ഷ്മിയെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വിജയലക്ഷ്മി തന്നെ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാവുന്നത്. സിനിമയില്‍ കാര്യമായി വിജയിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോശമായിട്ടുള്ള അനുഭവത്തെ പറ്റി നടി പറഞ്ഞത്.

ചെന്നൈ 28, അഞ്ജാതേ, വാനില വീട് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിജയലക്ഷ്മി ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ബിഗ് ബോസ് ഷോ യില്‍ മത്സരാര്‍ഥിയായി എത്തിയതോടെ കൂടുതല്‍ ജനപ്രീതി ലഭിക്കുകയും ചെയ്തു. ഒരു അഭിമുഖത്തില്‍ നടിമാരെ കിടക്കയിലേക്ക് ക്ഷണിക്കുന്നത് അടക്കം താനുള്‍പ്പെടുന്ന സിനിമാ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വേദനകളെ പറ്റിയാണ് നടി തുറന്നടിച്ച് സംസാരിച്ചത്.

‘നല്ലൊരു സിനിമയുണ്ടെങ്കില്‍ അതിലേക്ക് പത്ത് പേര്‍ മത്സരിക്കും. മത്സരം കൂടിയതിനാല്‍ ചിലര്‍ക്ക് കുറച്ച് കൂടി പണം കൊടുക്കും. സംവിധായകര്‍ അതൊക്കെ ചെയ്‌തോ എന്ന് ചോദിക്കില്ല, എന്നാല്‍ അഭിനയിക്കാന്‍ വരുന്നവര്‍ പറയുന്നതെന്തും ചെയ്യേണ്ടി വരും. എല്ലായിടത്തും ഇങ്ങനെയുണ്ടെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പലയിടങ്ങളിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഒരു സ്ത്രീ അഭിനയിക്കാനായി എത്തുമ്പോള്‍ പലരും ഇതൊക്കെ തന്നെയാണ് സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഒരിക്കല്‍ തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നോടും ഇതുപോലെയുള്ള ആവശ്യവുമായി ചിലര്‍ സമീപിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ ആവശ്യം ഞാന്‍ അംഗീകരിച്ചില്ലെന്നുമാണ്’, വിജയലക്ഷ്മി പറയുന്നത്. ഇതിന് പുറമേ തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും സ്വയം കരിയര്‍ തിരഞ്ഞെടുത്തതിനെ കുറിച്ചുമൊക്കെ നടി സംസാരിച്ചു.

അഭിനയമെന്ന് പറയുന്നത് എനിക്ക് വളരെ പാഷനായിട്ടുള്ള കാര്യമാണ്. തുടക്കത്തില്‍ മോഡലിങ്ങിലേക്ക് നല്ല അവസരം വേണമെങ്കില്‍ പിതാവിനോട് ഒന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ആ സാധ്യത ഞാന്‍ തിരഞ്ഞെടുത്തില്ല. ഒരു പരസ്യം കണ്ടെത്തി, അതിലേക്ക് വിളിച്ച് സ്വയം മോഡലിങ്ങ് ചെയ്യാനായി താന്‍ പോവുകയായിരുന്നു. രണ്ട് മൂന്ന് പരസ്യങ്ങള്‍ അത്ര വലുതായിരുന്നില്ല.

പ്രശസ്ത സംവിധായകന്‍ അഗസ്ത്യന്റെ മകളാണെന്ന് പറഞ്ഞ് തനിക്ക് അവസരങ്ങളൊന്നും വന്നിട്ടില്ല. വലിയ സംവിധായകന്റെ മകളല്ലേ, അവള്‍ക്ക് നല്ലൊരു വേഷം കൊടുക്കാമെന്നും ആരും പറഞ്ഞിട്ടില്ല. എനിക്കിങ്ങോട്ട് വരുന്ന വേഷങ്ങളെ പറ്റി പിതാവിനോട് പറയുകയാണ് ചെയ്തിട്ടുള്ളത്.

ഇങ്ങനൊരു സിനിമ കിട്ടി, ഇയാളാണ് സംവിധായകന്‍ എന്ന് അച്ഛനോട് പറയും. ഇപ്പോള്‍ അതേ കാര്യം ഭര്‍ത്താവിനോടും താന്‍ പറയുകയാണ് ചെയ്യാറുള്ളതെന്ന് വിജയലക്ഷ്മി വ്യക്തമാക്കുന്നു. സംവിധായകന്‍ പെറസാണ് നടിയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version