‘മുൻ കാമുകിയുമൊത്ത് കറങ്ങാന്‍ പോകുകയാണെന്ന് അവൻ പറഞ്ഞു, അതുകേട്ട് ഞാൻ തകർന്നുപോയി
മുംബൈ:തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി വിദ്യ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും വിദ്യ പറയുന്നു. ഒരുപാട് പുരുഷന്‍മാരെ താന്‍ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും വിദ്യ പറയുന്നു.
‘ഞാന്‍ ആദ്യമായി പ്രണയിച്ച വ്യക്തി എന്നെ ചതിക്കുകയായിരുന്നു. അവനൊരു വൃത്തികെട്ടവനായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിരുന്നുള്ളു. കോളേജില്‍വെച്ച് ഒരു വാലന്റൈന്‍സ് ഡേയ്ക്ക് അവനെ ഞാന്‍ അപ്രതീക്ഷിതമായി കണ്ടു.
അന്ന് തിരിഞ്ഞുനിന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്ത് ഒരു ഡേറ്റിന് പോകുകയാണെന്നാണ്. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ആ ദിവസം അവന്‍ എന്നെ തകര്‍ത്തു കളഞ്ഞു. പിന്നീട് അതിലും മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ഞാന്‍ എനിക്കായി ചെയ്തു.’- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറയുന്നു.
ബോളിവുഡിലെത്തിയ ശേഷം നിര്‍മാതാവ് സിദ്ധാര്‍ഥ് റോയ് കപൂറുമായി വിദ്യ പ്രണയത്തിലായി. 2012 ഡിസംബര്‍ 14-ന് ഇരുവരും വിവാഹിതരായി. നേരത്തെ നടന്‍ ഷാഹിദ് കപൂറുമായി വിദ്യ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.