ഹോട്ട് ലുക്കിൽ നടി ശ്രിന്ദ; വൈറലായി ഫോട്ടോഷൂട്ട്
കൊച്ചി:അടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശ്രിന്ദയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് നടിയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് ഫോട്ടോഷൂട്ടിനുവേണ്ടി ശ്രിന്ദയെ ഒരുക്കിയിരിക്കുന്നത്. ഗായത്രി മോഹനാണ് സ്റ്റൈലിസ്റ്റ്. ഹെയർ സ്റ്റൈൽ ഉണ്ണി പി എസ് തന്നെയാണ് നിർവ്വഹിച്ചത്. ശ്രിന്ദയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് ശ്രിന്ദ ബിഗ് സ്ക്രീനിലെത്തിയത്. സഹതാരമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ശ്രിന്ദ ഇപ്പോൾ നായിക വേഷത്തിലും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കിഴഞ്ഞു. പൃഥ്വിരാജ് നിര്‍മ്മിച്ച കുരുതിയിലെ ശ്രിന്ദയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1985 ഓഗസ്റ്റ് 20ന് കൊച്ചിയിലാണ് ശ്രിന്ദയുടെ ജനനം. സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംവിധാന സഹായിയായാണ് ശ്രിന്ദയുടെ വരവ്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി. പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും മോഡലിങ്ങിൽ തിളങ്ങുകയും ചെയ്തു.
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. എന്നാൽ ആദ്യം റിലീസ് ചെയ്തത് 22 ഫീമെയിൽ കോട്ടയം ആണ്. പിന്നീട് അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിന്‍ മറയത്ത്, കുഞ്ഞി രാമായണം, ടമാർ പഠാർ, അമർ അക്ബർ ആന്‍റണി, ടു കൺട്രീസ്, ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും ശ്രിന്ദയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.
1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ച സുശീല എന്ന കഥാപാത്രം ഇപ്പോഴും ട്രോളുകളിലും മീമുകളിലും നിറയാറുണ്ട്. ചെറിയ വേഷമായിരുന്നെങ്കിലും ജയസൂര്യയുടെ ആട് എന്ന സിനിമയിലും ശ്രിന്ദ ശ്രദ്ധിക്കപ്പെട്ടു.