ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് ദൗര്‍ഭാഗ്യകരം; ‘അമ്മ’യില്‍ പുരുഷാധിപത്യം: അർച്ചന കവി

കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡനക്കേസില്‍ പ്രതികരണവുമായി അര്‍ച്ചന കവി രംഗത്ത്. താര സംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി പറഞ്ഞു . അമ്മ സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ത്തു .

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ആദ്യമായല്ല. എന്നാല്‍ അമ്മ അതില്‍ നിന്നൊന്നും പഠിച്ചിട്ടില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പൊലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ടെന്ന് അര്‍ച്ചന കവി പറഞ്ഞു.

, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം അര്‍ച്ചന കവി രംഗത്തെത്തിയിരുന്നു. കേരള പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കിട്ട സ്റ്റോറിയിലാണ് മോശം അനുഭവം കുറിച്ചിരിക്കുന്നത്.

ഒരു ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി യാത്ര ചെയ്തു വരുമ്പോഴായിരുന്നു സംഭവം. ഇവരെ തടഞ്ഞു നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു്. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായതെന്ന് അര്‍ച്ചന കവി പറയുന്നു. തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അര്‍ച്ചന കവി പറയുന്നു. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതാണ്. എന്നാല്‍, എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും വ്യക്തമാക്കി. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ചെന്നും വളരെ പരുഷമായി സംസാരിച്ചെന്നും അര്‍ച്ചന കവി പറയുന്നു. ലൈംഗിക തൊഴിലാളികളോട് സംസാരിക്കുന്ന പോലെയാണ് അവര്‍ സംസാരിച്ചത്. സംസാരിക്കുന്ന പോലെയാണ് പൊലീസ് പെരുമാറിയത് . രാത്രി കാര്യങ്ങള്‍ തിരക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടൊന്നുമില്ല . പക്ഷേ, അതിനൊരു രീതിയുണ്ട്. എന്നാല്‍ പൊലീസില്‍ നിന്നും ഉണ്ടായത് അസ്വസ്ഥപ്പെടുത്തുന്ന അനുഭവമാണെന്ന് അര്‍ച്ചന പറഞ്ഞു. പൊലീസില്‍ പരാതിപ്പെടുന്നില്ലെന്നും അര്‍ച്ചന വ്യക്തമാക്കി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version