29.5 C
Kottayam
Saturday, April 20, 2024

നടന്‍ സത്താര്‍ അന്തരിച്ചു

Must read

കൊച്ചി: സിനിമാ താരം സത്താര്‍ അന്തരിച്ചു.67 വയസായിരുന്നു.ഇന്നു പുലര്‍ച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗബാധയേത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.മരണസമയത്ത് മകനും മുന്‍ഭാര്യ ജയഭാരതിയും അടുത്തുണ്ടായിരുന്നു.ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍ കബറടക്കം.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍.1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി സ്‌ക്രീനിലെത്തി.പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താര്‍ തിളങ്ങിയത്.2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.150 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week