ബെംഗലൂരു:ഏകാന്തജീവിതം മടുത്തതിനാൽ മരിക്കാൻ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദർശൻ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസിൽ സൂപ്പർസ്റ്റാർ ദർശൻ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാർ എന്ന് വിളിപ്പേരുള്ള ദർശൻ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദർശന്റെ പെൺസുഹൃത്തും സിനിമാതാരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമർശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദർശൻ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങൾക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു.